
മലപ്പുറം: ലോക പുസ്തക ദിനമായ മാർച്ച് 23ന് വൈകീട്ട് 5ന് പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം മേഖലാ പുസ്തക ദിനം ആഘോഷിക്കുന്നു. മലപ്പുറം രാജാജി അക്കാഡമിയിലെ ആളൂർ പ്രഭാകരൻ നഗറിലാണ് പരിപാടി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.കെ.കെ. ബാലചന്ദൻ ഉദ്ഘാടനം ചെയ്യും. എന്റെ ഇഷ്ട പുസ്തകം എന്ന വിഷയത്തിൽ ആർക്കും സംസാരിക്കാം.
പ്രസിഡന്റ് എ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ മണമ്പൂർ രാജൻ ബാബു, സെക്രട്ടറി ഹനീഫ് രാജാജി, എസ്. ഉമ്മർ കണ്ണ്, എ. ശ്രീധരൻ, അഡ്വ.കെ.വി. ശിവരാമൻ, പി.വാസു എന്നിവർ സംസാരിച്ചു.