 
മലപ്പുറം: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ബെഫി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാർച്ച് 28, 29 തിയതികളിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. എസ്.ബാലചന്ദ്രൻ, കെ.എം.മോഹൻകുമാർ, ശ്രീധരൻ.പി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ബെഫി ജില്ലാ സെക്രട്ടറിജി കണ്ണൻ ജില്ലാ കമ്മിറ്റി റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ പ്രകാശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ രാമപ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് സജി ഒ വർഗീസ്, എ കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി എം വി ഗുപ്തൻ, മിഥുൻ സി, കെ വിനീത് സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കണ്ണൻ ജി (കാനറാ ബാങ്ക് ), സെക്രട്ടറി : വിനീത് കെ (കേരള ഗ്രാമീണ ബാങ്ക് ) ട്രഷറർ :അലി പി (എംഡിസി ബാങ്ക് ) എന്നിവരെ തിരഞ്ഞെടുത്തു.