 
പെരിന്തൽമണ്ണ: ജനപ്രതിനിധികൾ ഉൾപ്പടെയുള്ള പാർട്ടി നേതാക്കളെ മർദ്ദിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ മാർച്ചും പ്രതിഷേധ യോഗവും നടത്തി. വെളളിയാഴ്ച പാർട്ടി ബ്രാഞ്ച് സമ്മേളനത്തിനുള്ള കൊടി തോരണങ്ങൾ കെട്ടിയപ്പോഴാണ് മങ്കട ഗ്രാമപഞ്ചായത്ത് അംഗവും സി.പി ഐ മങ്കട മണ്ഡലം സെക്രട്ടറിയുമായ പി.ടി ഷറഫുദ്ദീനെയും മറ്റ് നേതാക്കളെയും ഒരു സംഘം സാമൂഹിക വിരുദ്ധർ സംഘം ചേർന്ന് ആക്രമിച്ചത്. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം പി.ശിവദാസൻ,പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പി.വേലായുധൻ, ബ്രാഞ്ച് സെക്രട്ടറി പടുവിൽ വാസു എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.