നിലമ്പൂർ: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾ ഉൾപ്പെടെ 15 ഭിന്നശേഷി കുട്ടികൾ, അഞ്ച് പൊതുവിഭാഗം കുട്ടികൾ, ഇരുപത് രക്ഷിതാക്കൾ, പത്ത് സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. മഞ്ഞുരുക്കൽ, ചിത്രരചന, കൊളാഷ്, നാടൻപാട്ട്, പേപ്പർ ക്രാഫ്റ്റ്, നാടൻ കളികൾ, നാടക കളരി, കുട്ടികളുടെ സാംസ്‌കാരിക സദസ്സ് തുടങ്ങിയ സെഷനുകളിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനപൊതികൾ വിതരണം ചെയ്തു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ ഡി.ഇ.ഒ.ആർ സൗദാമിനി മുഖ്യസന്ദേശം നൽകി. നിലമ്പൂർ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കെ.മനു, നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. ബഷീർ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സ്‌കറിയ കിനാത്തോപ്പിൽ, എസ്.എം.സി ചെയർമാൻ സാദിഖ്, എം.പിഷീജ എന്നിവർ സംസാരിച്ചു. ദീപ ജോസ്,റൂബി മാത്യു, സബിത്ത്, നിഷ, നജീബ്, ബിന്ദു, ആതിര, മുഹാജിർ കരുളായി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.