
മലപ്പുറം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ്, ബി.ആർ.സി വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല കലോത്സവം 'ശലഭങ്ങൾ 22' ഇന്നും നാളെയും മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കുടുംബശ്രീ മിഷന്റെ മേൽനോട്ടത്തിലും സഹായത്തിലും പ്രവർത്തിക്കുന്ന 43 ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. മൂന്ന് വേദികളിലായി 18 ഇനങ്ങളിലാണ് മത്സരം. കലോത്സവം ഇന്നുരാവിലെ 9.30ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനാവും. ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത്, ടി.പി.ഷഫീഖ്, സി.ആർ.രാഗേഷ്, എം.കെ.വിഷ്ണു പങ്കെടുത്തു.