 
പെരുവള്ളൂർ : വിദ്യാലയങ്ങളിലെ ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയലേക്ക് തള്ളിവിടുന്നതാണെന്ന് എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. പെരുവള്ളൂർ നജാത്ത് സ്‌കൂൾ കാമ്പസിൽ നടന്ന പരിപാടി സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ആത്മീയ പഠനം സെഷന് നേതൃത്വം നൽകി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം കൗൺസിൽ നിയന്ത്രിച്ചു.