fffffffffff
കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് അക്കാഡമിയുടെ ഗോൾ വണ്ടിയുടെ യാത്ര ആരംഭിച്ചപ്പോൾ

കോട്ടയ്ക്കൽ: ഫിഫ 2022 ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് എ.കെ.എം എച്ച്.എസ്.എസിലെ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗോൾവണ്ടിയുടെ പ്രയാണം മുൻ കേരള ടീം ക്യാപ്റ്റൻ കുരികേഷ് മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഷൂട്ടൗട്ട് മത്സരവും പ്രവചന മത്സരവും ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകി. സ്കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി എന്നിവർ സംബന്ധിച്ചു. സ്പോർട്സ് അകാഡമി കൺവീനർ സമീർ മങ്കട, കെ. നികേഷ്, കെ. ജൗഹർ , എൻ.കെ. ഫൈസൽ, ടി. ജാബിർ എന്നിവർ യാത്രക്ക് നേതൃത്വം വഹിക്കുന്നു.