തിരൂരങ്ങാടി: തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് കളിക്കളം നവീകരണം സംബന്ധിച്ച നിലവിലെ രൂപരേഖ പുനഃപരിശോധിക്കാൻ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.
നിലവിലെ പ്ലാൻ അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നിരുന്നു. കളിക്കളത്തിനായുള്ള മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഡിസൈൻ പരിഷ്‌ക്കരിക്കും. അതിനായി കായികവകുപ്പ് എൻജിനിയറിംഗ് വിഭാഗം ഉടൻ സ്ഥലം സന്ദർശിക്കും.,
കായികവികസനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിപുലമായ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ മാസം തന്നെ ഇരു വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരും. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി , കെ.പി.എ. മജീദ് എം.എൽ.എ , കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ജനറൽ എഡ്യുക്കേഷൻ ഡയറക്ടർ ജീവൻ ബാബു, മുൻസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുൾ ഹഖ്, വൈസ് പ്രസിഡന്റ് എം.പി. ഇസ്മായിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.