g
എസ്.എൻ.ഡി.പി ഒതുക്കുങ്ങൽ ശാഖയിലെ വയൽവാരം മൈക്രോഫിനാൻസ് വായ്പാമേളയുടെ ഭാഗമായി അംഗങ്ങൾക്കുള്ള വായ്പാ വിതരണം മൈക്രോ കൺവീനർ പ്രമോദ് മൊന്തയിൽ നിർവഹിക്കുന്നു

മലപ്പുറം : ഒതുക്കുങ്ങൽ എസ്.എൻ.ഡി.പി ശാഖയിൽ വയൽവാരം മൈക്രോ ഫിനാൻസ് സംഘടിപ്പിച്ച വായ്പാമേള എസ്.എൻ.ഡി.പി യോഗം മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രഹ്മണൻ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേഷ് തെക്കേമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് മുന്നരശ്ശൻ വീട്ടിൽ, യൂണിയൻ പ്രതിനിധി കൃഷ്ണൻ ചോലയിൽ,​മൈക്രോ കൺവീനർ പ്രമോദ് മോന്തയിൽ,​ മൈക്രോ അംഗം ഗിരീഷ് പട്ടയിൽ,​ ശാഖ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധീഷ് തെക്കേമണ്ണിൽ എന്നിവർ പ്രസംഗിച്ചു.