
മലപ്പുറം: ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ സർക്കാർ പൊലീസ് സംരക്ഷണം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.