 
മമ്പാട്: മമ്പാട് എം.ഇ.എസ് കോളേജ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ലാമെസ്സ കെവിയ ചലച്ചിത്ര മേള സംഘടിപ്പിച്ചു. തിരക്കഥാകൃത്തും നിർമ്മാതാവുമായ ആര്യാടൻ ഷൗക്കത്ത് മേള ഉദ്ഘാടനം ചെയ്തു. മമ്പാട് എം.ഇ.എസ് കോളേജ് മാനേജ്‌മെന്റ് പ്രസിഡന്റ് ഇ.പി മോയിൻ കുട്ടി, കോളേജ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി, മാനേജ്‌മെന്റ് സെക്രട്ടറി ഒ.പി അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ അനസ്.ഇ, മാദ്ധ്യമ പഠന വിഭാഗം മേധാവി അജ്മൽ ടി.കെ, അദ്ധ്യാപകരായ ശ്രീഹരി, സ്‌നേഹജ, ദേവി. കെ എന്നിവർ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ദേശീയ ശ്രദ്ധ നേടിയ നിരവധി സിനിമകളാണ് പ്രദർശിപ്പിച്ചത്. കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്ന് 100 ഓളം വിദ്യാർത്ഥികൾ മേളയുടെ ഭാഗമായി.