
നിലമ്പൂർ: കെ. റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ 27ന് വൈകിട്ട് നാലിന് പീവീഎസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. പി.വി. അൻവർ എം.എൽ.എ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി കെ.എസ്.അൻവർ, എം.സുജീഷ്, ഇ. അരുൺദാസ്, സി. ഷാജി, പി. ദീപക്, കെ. രേണുക എന്നിവർ പങ്കെടുത്തു.