covid

മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് നാലാം ഗഡുവായി 4,20,235 രൂപയുടെ ചെക്ക് കൈമാറി. എ.ഡി.എം എൻ.എം.മെഹറലി ജില്ലാ ട്രഷറർ കെ.പരമേശ്വരനിൽ നിന്ന് ചെക്ക് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ദേവകി, ജില്ലാ ജോയിന്റ സെക്രട്ടറി കെ.ടി അലി അസ്‌കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോൺ, കെ.വി സ്‌കറിയ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ഇതുവരെ സർവീസ് പെൻഷനേഴ്സ് യൂണിയൻ 56,20,235 രൂപ നൽകി.