sreedharan
മെട്രോമാൻ ഇ. ശ്രീധരന് ഐ.ഐ.ടി ഖോരക്പൂരിന്റെ ആദരം ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. വീരേന്ദ്ര കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘം ഇ. ശ്രീധരന്റെ പൊന്നാനിയിലെ വസതിയിൽ എത്തി സമർപ്പിക്കുന്നു.

പൊന്നാനി: മെട്രോമാൻ ഇ. ശ്രീധരന് ഐ.ഐ.ടി ഖോരക്പൂരിന്റെ ആദരം. ഇ. ശ്രീധരൻ രാജ്യത്തിനു നൽകിയ സംഭാവനകൾ മാനിച്ചാണ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.

ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. വീരേന്ദ്ര കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇ. ശ്രീധരന്റെ പൊന്നാനിയിലെ വസതിയിൽ എത്തി ബഹുമതി സമർപ്പിച്ചത്. ഇ. ശ്രീധരന് ഡോക്ടറേറ്റ് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വീരേന്ദ്ര കെ. തിവാരി പറഞ്ഞു.
സയൻസിലാണ് ഡോക്ടറേറ്റ്. രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നും ഐ.ഐ.ടികളിൽ നിന്നുമായി ശ്രീധരന് ലഭിക്കുന്ന 20-ാമത്തെ ഡോക്ടറേറ്റാണിത്.