handball
അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലാ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാല ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാൽ, യൂജിൻ മൊറേലി ,സെനറ്റംഗം വിനോദ് എൻ. നീക്കാമ്പുറത്ത് , കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. ദിനു, അസി. ഡയറക്ടർ ഡോ. കെ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. നാല് മേഖലകളിൽ നിന്നായി 16 ടീമുകൾ നാല് ഗ്രൂപ്പുകളായി ലീഗടിസ്ഥാനത്തിൽ മത്സരിക്കും.