പരപ്പനങ്ങാടി : ജനസേവ മിഷൻ ഹോസ്പിറ്റലിന് ആരോഗ്യമേഖലയിലെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ 9001-2015 അംഗീകാരം. വെള്ളിയാഴ്ച ആശുപത്രിയിൽ നടന്ന ചടങ്ങിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ ഉസ്മാൻ ആശുപത്രി പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർമാരായ ഡോ. ഫാത്തിമത് സുഹറ, ഡോ. മുഹമ്മദ് ജുനൈസ്, ഡോ.ഷഫീക് , ഓർത്തോപീഡിക് സർജൻ ഡോ. സാക്കിർ , അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ നിസാർ, ഗോപകുമാർ, കൊച്ചുറാണി, അഖിൽ, വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.