d
മൻ​സൂ​റ​ലി ചെ​മ്മാ​ടി​ന് ജോ​യിന്റ് ആർ​.ടി​.ഒ എം.പി അ​ബ്ദുൽ സു​ബൈർ ഉ​പ​ഹാ​രം നൽ​കു​ന്നു.

തി​രൂ​ര​ങ്ങാ​ടി : നൂറിലധികം വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് റോഡപകടങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്ന മാദ്ധ്യ​മ പ്ര​വർ​ത്ത​കൻ മൻ​സൂ​റ​ലി ചെ​മ്മാ​ടി​നെ തി​രൂ​ര​ങ്ങാ​ടി ജോ​യിന്റ് ആർ.ടി.ഒ എം.പി. അ​ബ്ദുൾ സു​ബൈ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ തി​രൂ​ര​ങ്ങാ​ടി മോ​ട്ടോർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. എം.വി.ഐ.പി എ​ച്ച് .ബി​ജ​ുമോൻ, പ്ര​സ്​ക്ല​ബ് പ്ര​സി​ഡന്റ് യു​.എ. റ​സാ​ക്ക്, മു​സ്​താ​ഖ് കൊ​ടി​ഞ്ഞി, ഷ​മീർ മേ​ലെ​വീ​ട്ടിൽ, കെ.എം. ഗ​ഫൂർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.