elephant
ആന

നി​ല​മ്പൂർ: കാ​ട്ടി​ലേ​ക്ക് തി​രി​കെ ക​യ​റ്റി​യ കാ​ട്ടാ​ന​കൾ മ​ണി​ക്കൂ​റു​കൾ പി​ന്നി​ട്ട​തോ​ടെ വീ​ണ്ടും ക​നോ​ലി​പ്ലോ​ട്ടി​ലെ​ത്തി. ക​നോ​ലി​പ്ലോ​ട്ടി​നോ​ട് ചേർ​ന്ന് വ​നം​വ​കു​പ്പി​ന്റെ അ​രു​വാ​ക്കോ​ട് തേ​ക്ക് ത​ടി ഡി​പ്പോ​യിൽ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ര​ണ്ടു കു​ട്ടി​യുൾ​പ്പെ​ടെ പ​ത്ത് ആ​ന​കൾ എ​ത്തി​യ​ത്. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രും ക​നോ​ലി​പ്ലോ​ട്ടി​ലെ​ത്തി​യ വി​നോ​ദസ​ഞ്ചാ​രി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി. ആ​ന​കൾ ക​നോ​ലി​പ്ലോ​ട്ടിൽ ക​ഴി​ഞ്ഞ ദി​വ​സം ത​മ്പ​ടി​ച്ച​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​കൾ​ക്കു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണം മൂ​ന്നു​മ​ണി​യോ​ടെ നിറു​ത്തി​വ​ച്ചി​രു​ന്നു. ഡി​പ്പോ ജീ​വ​ന​ക്കാ​രും വ​നം ദ്രു​ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ളും ചേർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബർ ബു​ള്ള​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചു​മാ​ണ് കാ​ട്ടി​ലേ​ക്ക് തി​രി​കെ അ​യ​ച്ച​ത്. കാ​ടി​ന​ക​ത്ത് ഭ​ക്ഷ​ണല​ഭ്യ​ത കു​റ​ഞ്ഞ​തും വേ​നൽച്ചൂ​ട് ക​ന​ത്ത​തു​മാ​ണ് ആ​ന​കൾ ഒ​ന്നാ​കെ തീ​റ്റ​യും ത​ണു​പ്പും തേ​ടി നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാൻ കാരണം.