medical-camp

പൊന്നാനി: പത്രപ്രവർത്തകനും എഴുത്തുകാരനുമായ കോടമ്പിയെ റഹ്മാന്റെ സ്മരണാർത്ഥം പൊന്നാനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു. ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ പൊന്നാനി കുറ്റിപ്പുറം റോഡിൽ അലങ്കാർ തിയറ്ററിന് സമീപമുള്ള എ.എം ക്ലിനിക്കിലാണ് ക്യാമ്പ്. ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ജനറൽ വിഭാഗത്തിൽ ഡോ. ഷബീർ, സ്ത്രീകളുടെ രോഗവിഭാഗത്തിൽ ഡോ. അഞ്ജ്യും അസർ, സോണിയ അഫ്സൽ, എല്ലുരോഗ വിഭാഗത്തിൽ ഡോ. ഫ്രജോ എം. കാക്കശ്ശേരി, ഡോ. ഷിബിലി മുസ്തഫ, തലയുടെ വിഭാഗത്തിൽ ഡോ. വരുൺ ലക്ഷ്മൺ, ജനറൽ സർജറി വിഭാഗത്തിൽ ഡോ. ബിജു, വൃക്കരോഗ വിഭാഗത്തിൽ ഡോ. ബിനോയ്, സൈക്കോളജി കൗൺസിലിംഗ് വിഭാഗത്തിൽ ഡോ. ഷൗക്കത്തലി തുടങ്ങിയ ഡോക്ടർമാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.