malappuram
ഇ​ൻ​സ്റ്റ​യി​ൽ​ ​പ​ണി​മു​ട​ക്കി​ല്ല...​ ​​പണി​മു​ട​ക്കി​നെ​ ​തു​ട​ർ​ന്ന് ​അവധി ല​ഭി​ച്ച​പ്പോ​ൾ​ ​ഉ​ല്ലാ​സ​ത്തി​നാ​യി​ ​ ​കോ​ട്ട​ക്കു​ന്നി​ലെ​ത്തി​യ​ ​അന്യ സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വയ്ക്കാ​നാ​യി​ ​വീ​ഡി​യോ​ ​എ​ടു​ക്കു​ന്നു.​

മലപ്പുറം: സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ കുറച്ചധികം റീൽസ് വീഡിയോ ചിത്രീകരിക്കണം. ഇന്നാണ് അതിനൊരു അവസരമൊത്ത് വന്നത്. മാസങ്ങളായി അവധിയില്ലാതെ ജോലി ചെയ്യുന്ന മലപ്പുറം നഗരത്തിലെ ' ഭായിമാർ ' ദേശീയ പണിമുടക്ക് കാരണം രണ്ട് ദിവസം അവധി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. ആസാം, ഒഡീഷ സ്വദേശികളായ അനാറുൽ ഇസ്‌ലാം, മുഹമ്മദ് ഇക്ബാൽ, റസ്ദുൽ ഹുസൈൻ, അബ്സാറുൽ ഹുസൈൻ, മുജീബ് എന്നിവർ രാവിലെ തന്നെ കോട്ടക്കുന്ന് പാർക്കിന് മുന്നിലെത്തി. പാർക്കിനക്കത്ത് കയറി കുറച്ച് റീൽസ് വീഡിയോ ചിത്രീകരിക്കാനുമായിരുന്നു പദ്ധതിയെങ്കിലും പണിമുടക്കിനെ തുടർന്ന് പാർക്ക് തുറന്നിരുന്നില്ല. എങ്കിലും വീഡിയോ ചിത്രീകരണമെന്ന ഉദ്ദേശം കൈവെടിയാൻ ഇവർ തയ്യാറായിരുന്നില്ല. കോട്ടക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിന് മുമ്പിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചു. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പങ്ക് വയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യ

മലപ്പുറം നഗരത്തിൽ അൽഫാം കടകളിലും മറ്റും ജോലി ചെയ്യുന്ന ഇവർക്ക് അവധി കിട്ടിയിട്ട് നാളുകളൊരുപാടായി. റമസാനിലും പെരുന്നാളിനും ഓണത്തിനുമൊന്നും അവധി കിട്ടാറില്ല. വർഷത്തിലൊരിക്കലാണ് നാട്ടിൽ പോവാറുള്ളതെന്ന് ഇവർ പറയുന്നു. ഇവരിൽ ഒട്ടുമിക്കയാളുകളും രണ്ട് വർഷം മുമ്പ് കേരളത്തിലെത്തിയവരാണ്. ആസാം സ്വദേശിയും 22കാരനുമായ അനാറുൽ ഇസ്ലാം കേരളത്തിലെത്തിയിട്ട് 12 വർഷമായി. ഇപ്പോൾ മലയാളം നന്നായി സംസാരിക്കാനറിയാം. സ്വന്തം നാടായ ആസാമിനെ പോലെ മലപ്പുറത്തെയും ഇവർക്കിപ്പോൾ കൂടുതൽ ഇഷ്ടമാണ്. നിരവധി കൂട്ടുകാർ ഇവിടെയുമുണ്ട്. പണിമുടക്കുകൾ കേരളത്തിലെ പോലെ ആസാമിലും പതിവാണെന്നാണ് ഇവർ പറയുന്നത്.

പാട്ട് പാടും,നൃത്തം ചെയ്യും

അനാറുൽ ഇസ്ലാം മലയാളം പാട്ടുകളടക്കം നന്നായി പാടും. വീഡിയോ ചിത്രീകരണങ്ങളിൽ ഒരുപാട് മലയാളം റീലുകളും ചെയ്യാറുണ്ട്. നൃത്തം ചെയ്യാനും ഏറെ മിടുക്കനാണ്. അവധി ദിനത്തിൽ നൃത്തം ചെയ്യാനൊരുങ്ങിയപ്പോൾ കൂട്ടുകാർക്ക് നൃത്തതിന്റെ ചുവടുകളെല്ലാം പഠിപ്പിച്ച് കൊടുത്തത് അനാറായിരുന്നു.