 
വളാഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മൂച്ചിക്കൽ കല്യാംവളപ്പിൽ പരേതനായ മരക്കാർ മാസ്റ്ററുടെ മകൻ അയ്യൂബാ ( 52) ണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വളാഞ്ചേരി ഹയാത്ത് ഗോൾഡിൽ പാർട്ണറായിരുന്നു. ഇന്നലെ രാവിലെ 8 മണിക്ക് കോട്ടപ്പുറം ജുമാ മസ്ജിദിനു സമീപമാണ് അപകടം. ഭാര്യയുമായി വലിയകുന്നിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിലേക്ക് പോകവെ നിയന്ത്രണം വിട്ടു വന്ന ബൈക്ക് അയൂബ് ഓടിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ഉടൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫാത്തിമ അരീജ് (എം ബി ബി എസ് വിദ്യാർത്ഥിനി ആലപ്പുഴ മെഡിക്കൽ കോളജ്), വജീഹ് അഹമ്മദ്.