f
മങ്കടയിലും സൂര്യകാന്തിയുടെ വർണ്ണ കാഴ്ച

പെരിന്തൽമണ്ണ: മങ്കടയിലും സൂര്യകാന്തി പൂക്കൾ ഒരുക്കിയ വർണ്ണ കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ആളുകളുടെ വൻ തിരക്ക്.
കടന്നമണ്ണ കരിങ്കറ പാടത്ത് പറശീരി സൂബ്രമണ്യന്റെ കൃഷിയിടത്തിലാണ് സൂര്യകാന്തി കാഴ്ചക്കാർക്ക് കൗതുകമാകുന്നത്. 30 സെന്റ് സ്ഥലത്ത് വിത്ത് വിതച്ചത് നല്ല ഉയരത്തിൽ വളർന്ന ചെടികളിൽ നിറയെ വലിയ പൂക്കൾ ആണ് വിരിഞ്ഞ് നിൽക്കുന്നത്. ഇവയുടെ സൗന്ദര്യം ആസ്വദിക്കാനും ഫോട്ടോ എടുക്കാനും നിത്യേന നാട്ടുകാരുടെ തിരക്കാണ്.