 
കോട്ടക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കീഴിലുള്ള വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ തുടക്കമായി. മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെയാണ് കോട്ടക്കൽ പൂരം നടക്കുന്നത് എഴുന്നെള്ളിപ്പ്, നാദസ്വരം, പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാരുടെ പാഠകം എന്നിവയും വൈകിട്ട് കോങ്ങാട് മോഹനന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളി, ഗുരുവായൂർ മുരളിയുടെ സ്‌പെഷ്യൽ നാദസ്വരം, പനമണ്ണ ശശി അവതരിപ്പിച്ച തായമ്പക എന്നിവ അരങ്ങേറി. ഇതിനുശേഷം, കേളി, കൊമ്പ് പറ്റ്, കുഴൽപ്പറ്റ്, മേളം എന്നിവ നടന്നു. ഇന്ന് കോട്ടക്കൽ രവി മാരാരുടെ നേതൃത്വത്തിൽ നാദസ്വരവും, മേളം, പാഠകം, ചാക്യാർകൂത്ത്, മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് എഴുന്നെള്ളിപ്പ്, സന്ധ്യാവേലയും ഉണ്ടാവും.