
മമ്പാട് : എം.ഇ.എസ് മമ്പാട് കോളേജ് ഗോൾഡൻ ജൂബിലി പദ്ധതികളിലുൾപ്പെടുത്തി നടപ്പാക്കുന്ന വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത മുപ്പതോളം പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് വിതരണം നടത്തി. എ.പി.അനിൽകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റുമായ.ഇ.പി.മോയിൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ മാനേജ്മെന്റ് സെക്രട്ടറി പ്രൊഫ. ഒ.പി.അബ്ദുറഹ്മാൻ , പ്രിൻസിപ്പൽ ഡോ.പി.പി.മൻസൂർ അലി, കോളേജ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. ശ്രീജ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എം.കെ സാബിക്, പി.ടി.എ കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. ഇസ്മായിൽ സക്കരിയ, കെ.എ. ജബ്ബാർ, ഹംസത്തലി, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജാഫറലി ആലിച്ചെത്ത് എന്നിവർപ്രസംഗിച്ചു.