
മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിലെ ഫൈനൽ റൗണ്ടിന്റെ മത്സരക്രമം പുറത്തിറക്കി. ആതിഥേയരായ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ ഏപ്രിൽ 16ന് മലപ്പുറം പയ്യനാട് ഫുട്ബാൾ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ്. 16ന് തന്നെ രാവിലെ 9.30ന് കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണാടക, ഒഡീഷ,സർവീസസ്, മണിപ്പൂർ ടീമുകളാണുള്ളത്.
ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഗ്രൂപ്പ് എ-ബി മത്സരങ്ങൾ കേരളത്തിന്റെ എല്ലാ മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ്. സെമി, ഫൈനൽ മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ്.
28, 29 തീയതികളിലായിരിക്കും സെമിഫൈനൽ. ഇരുഗ്രൂപ്പിലേയും റണ്ണറപ്പ് ടീമുകളോട് ഗ്രൂപ്പ് വിജയികൾ സെമിയിൽ ഏറ്റുമുട്ടും. ഫൈനൽ മേയ് രണ്ടിനാണ്.
കേരളത്തിന്റെ മത്സരങ്ങൾ
കേരളം - രാജസ്ഥാൻ (ഏപ്രിൽ 16)
കേരളം - വെസ്റ്റ് ബംഗാൾ (ഏപ്രിൽ 18)
മേഘാലയ - കേരള (ഏപ്രിൽ 20 )
പഞ്ചാബ് - കേരളം (ഏപ്രിൽ 22)
എല്ലാമത്സരങ്ങളും രാത്രി 8 മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ