 
കോട്ടക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വത്തിലുള്ള വിശ്വംഭര ക്ഷേത്ര ഉത്സവം മൂന്നാംദിനത്തിലേക്ക്. ഇനിയുള്ള എല്ലാ ദിവസവും എഴുന്നള്ളിപ്പ്, നാദസ്വരം, പാഠകം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, സന്ധ്യവേല, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ എന്നിവ നടക്കും. ഇന്നലെ വൈകിട്ട് 6.30ന് മുതൽ 9.30 വരെ പി.എസ്.വി നാട്യസംഘത്തിന്റെ കഥകളി അരങ്ങേറി. ഇന്നും നാളെയും കഥകളിയുണ്ടാവും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലെ മറ്റ് അനുബന്ധ പരിപാടികളായ വേട്ടക്കൊരുമകൻ പാട്ട്, കാട്ടാകമ്പാൽ കല്ലേറ്റ് മണികണ്ഠനും സംഘവും കളമെഴുത്ത് പാട്ടിന് നേതൃത്വം നൽകും. ഏപ്രിൽ 3ന് ഉത്സവം സമാപിക്കും.