
മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ നാളെ സ്വലാത്ത് ആത്മീയ സമ്മേളനവും മർഹബൻ റമസാൻ സംഗമവും സംഘടിപ്പിക്കും. വൈകിട്ട് 6ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നൽകും. 
സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ സംബന്ധിക്കും.