exam
ഇതൊക്കെ സിമ്പിൾ...​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യ്ക്ക് ​ശേ​ഷം​ ​ചോ​ദ്യ​പേ​പ്പ​ർ​ ​നോ​ക്കി​ ​ഉ​ത്ത​രം​ ​വി​ല​യി​രു​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ന്തോ​ഷം.​ ​മ​ല​പ്പു​റം​ ​എം.​എ​സ്.​പി​ ​ഹ​യ​ർ​ ​സെ​ക്കൻഡറി​ ​സ്‌​കൂ​ളി​ൽ​ ​നി​ന്നു​ള്ള​ ​കാ​ഴ്ച.​ ​ - ഫോ​ട്ടോ​ ​:​ ​അ​ഭി​ജി​ത്ത് ​ര​വി

മലപ്പുറം: പരീക്ഷയൊക്കെ എളുപ്പമായിരുന്നു... പക്ഷെ ക്ലാസ് റൂമിലെ ചൂട് സഹിക്കില്ല. മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന പ്ലസ് ടു സോഷ്യോളജി പരീക്ഷ കഴിഞ്ഞിറങ്ങിയ ഫാത്തിമ ഷിഫ എന്ന വിദ്യാർത്ഥിനി പങ്കുവച്ചതാണിത്. വെയിലിന്റെ കനത്ത ചൂടിനൊപ്പം പരീക്ഷയ്ക്കും ചൂടേറിയതോടെ വിദ്യാർത്ഥികൾ ശരിക്കും വിയർത്തു. ചൂടകറ്റാൻ ഫാനുണ്ടായിരുന്നെങ്കിലും കുറച്ച് നേരം കറന്റ് പോയത് വല്ലാതെ ബുദ്ധിമുട്ടിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സോഷ്യോളജി ചോദ്യപേപ്പർ കൂടുതൽ ബുദ്ധിമുട്ട് തോന്നിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം 20 കുട്ടികളായിരുന്നു ഒരുക്ലാസിൽ പരീക്ഷക്ക് ഇരുന്നിരുന്നത്. എം.എസ്.പി സ്കൂളിൽ 213 കുട്ടികളാണ് ഇന്നലെ പരീക്ഷയ്ക്കെത്തിയത്. ഇതിൽ 140 വിദ്യാർത്ഥികൾ സ്കോൾ കേരളയും, 73 വിദ്യാർത്ഥികൾ എം.എസ്.പി സ്കൂളിലെ വിദ്യാർ‌ത്ഥികളുമായിരുന്നു. ആന്ത്രോപോളജി, ഇലക്ട്രോണിക് സ‌ർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് തുടങ്ങിയ പരീക്ഷകളും ഇന്നലെ നടന്നു. സയൻസ്, കൊമേഴ്സ് പരീക്ഷകൾ ഇന്ന് ആരംഭിക്കും.

മാസ്കിൽ കൺഫ്യൂഷൻ

മാസ്ക് നിർബന്ധമില്ലെങ്കിലും ധരിക്കാനുള്ള നിർദ്ദേശമുള്ളത് കാരണം ഭൂരിപക്ഷം വിദ്യാർത്ഥികളും മാസ്ക് ധരിച്ചായിരുന്നു സ്കൂളുകളിൽ എത്തിയിരുന്നത്. ചൂട് കാരണം ചില വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ക്ലാസിൽ കയറിയപ്പോൾ മാസ്ക് മാറ്റുകയും ചെയ്തു. ധരിക്കണമോ എന്ന കൺഫ്യൂഷനിൽ നിന്നവരും സ്കൂളുകളിലുണ്ടായിരുന്നു.