 
പെരിന്തൽമണ്ണ: മണ്ണാർമലയിൽ നിരവധി തവണ ഉരുൾ പൊട്ടിയ സ്ഥലത്ത് വീണ്ടും അനധികൃത ക്വാറിക്കായുള്ള അപേക്ഷ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മണ്ണാർമല പൗരസമിതി പെരിന്തൽമണ്ണ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹനീഫ വള്ളൂരാൻ മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി ചെയർമാൻ ബഷീർ കക്കൂത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ഹൈദർ തോരപ്പ, റഷീദ് ചക്കപ്പത്ത്, ഉമ്മർ കോഴിശ്ശീരി എന്നിവർ പ്രസംഗിച്ചു.