
മഞ്ചേരി: മദ്യപരുടെ ആക്രമണത്തിൽ മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (26) എന്നിവരാണ് പിടിയിലായത്. അബ്ദുൾ മാജിദിനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
ഷംഷീറിനെ ഇന്നലെയാണ് പിടികൂടിയത്. കൂട്ടുപ്രതി ശുഹൈബിനെ പിടികൂടാനുണ്ട്. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുൾ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് ഇന്നലെ മഞ്ചേരിയിൽ വൈകിട്ട് മൂന്നുവരെ യു.ഡി.എഫ് ഹർത്താൽ ആചരിച്ചു. നഗരത്തിലെ കടകൾ അടച്ചിട്ടു. ഗതാഗതം തടസ്സപ്പെട്ടില്ല.