d
എസ്.എൻ.ഡി.പി യോഗം പൊന്നാനി യൂണിയനും ധനലക്ഷ്മി ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മൈക്രോ ഫിനാൻസ് വായ്പാ മേള പൊന്നാനി മുനിസിപ്പൽ കൗൺസിലർ പ്രബീഷ് ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: എസ്.എൻ.ഡി.പി യോഗം പൊന്നാനി യൂണിയനും ധനലക്ഷ്മി ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മൈക്രോ ഫിനാൻസ് വായ്പാ മേള പൊന്നാനി മുനിസിപ്പൽ കൗൺസിലർ പ്രബീഷ് ഉദ്ഘാടനം ചെയ്തു. ഡോ. ജയശങ്കർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ സ്വാഗതമാശംസിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ സുജിത്ത്കുമാർ മുഖ്യപ്രഭാഷണം നടത്തി. സോമസുന്തരൻ കാക്കൊള്ളി, ബാലസുബ്രഹ്മണ്യൻ, പങ്കജാക്ഷൻ, പ്രകാശൻ പ്ലാക്കായിൽ, ശശികുമാർ, ഗംഗാധരൻ മാസ്റ്റർ, രവീന്ദ്രൻ കുറ്റിക്കാട്ടിൽ, വിപിൻ ധനലക്ഷ്മി ബാങ്ക് എന്നിവർ പ്രസംഗിച്ചു. കൃഷ്ണപ്രസാദ് വള്ളിക്കാട്ടിൽ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണം നടന്നു.