 
തിരൂർ: ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് നയിക്കുന്ന പദയാത്ര തിരൂരിൽ കാവിക്കടല്ലായി. വട്ടത്താണിയിൽ നിന്നും ആരംഭിച്ച പദ യാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. പദയാത്ര തിരൂർ ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം മനോജ് പാറശ്ശേരിയുടെ അദ്ധ്യക്ഷതവഹിച്ചു.
കെ.സി വേണുഗോപാൽ, രമ ഷാജി, കെ. നാരായണൻ മാസ്റ്റർ, എ. നാഗേഷ്, സജീഷ് ശങ്കർ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, കെ. ജനചന്ദ്രൻ മാസ്റ്റർ, കെ.കെ സുരേന്ദ്രൻ, നിർമല കുട്ടിക്കൃഷ്ണൻ, എം.കെ ദേവീദാസ്, കള്ളിയത്ത് സത്താർ ഹാജി, ദീപ പുഴക്കൽ, കെ.സി ശങ്കരൻ എന്നിവർ സംസാരിച്ചു.
യാത്രയുടെ അവസാന ദിവസമായ ഇന്ന് കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച് എടപ്പാളിൽ സമാപിക്കും. സമാപന സമ്മേളനം ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും.