inogration

ചിറ്റൂർ: ജനതാദൾ (എസ്) സംഘടന തിരഞ്ഞെടുപ്പുകളുടെ ഭാഗമായുള്ള ചിറ്റൂർ നിയോജക മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സമ്മേളനം നിയോജക മണ്ഡലം സെക്രട്ടറി എ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.മണികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് രാഷ്ട്രീയ വിശദീകരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ചെന്താമര, സെക്രട്ടറി എസ്.വിനോദ് ബാബു, യുവ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. ടി.മഹേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദ്, സഞ്ജീവൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി കെ.സജ്ജീവനെ തിരഞ്ഞെടുത്തു. നല്ലേപ്പിള്ളി- രണ്ട് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.മുരുകദാസ് രാഷ്ട്രീയ വിശദീകരണം നടത്തി. കെ.ചെന്താമര, എ.രാമചന്ദ്രൻ, അഡ്വ. ടി.മഹേഷ്, ഷാഹിദ്, എം.സുരേഷ് ബാബു, എം.അനന്തകൃഷ്ണൻ, മിനി മുരളി എന്നിവർ പങ്കെടുത്തു.