
പാലക്കാട്: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിന്നാക്ക സമുദായ പട്ടികയിൽ ചേർത്ത തീരുമാനം പുനപരിശോധിക്കണമെന്ന് അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി.ശശീന്ദ്രൻ ഏറാട്ട്, പി.ചിന്നൻ എഴുത്തച്ഛൻ, എം.സി.ഗോപാലകൃഷ്ണൻ, പി.മോഹനൻ, കെ.ബാബു, സി.സുധീർ, പ്രസീത ശിവദാസ്, കരിപ്പോട് ചന്ദ്രൻ, എഴക്കാട് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.