
ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കായി നിർമ്മിച്ച യൂറിനറി കം ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനീഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കണക്കമ്പാറ ബാബു, സി.പ്രഭാകരൻ, മദർ പി.ടി.എ പ്രസിഡന്റ് എം.ജസീന, സ്‌കൂൾ മാനേജർ സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ, പ്രധാനദ്ധ്യാപിക വി.മിനി, സന്ധ്യ എസ്.നായർ എന്നിവർ പങ്കെടുത്തു.