p

പാലക്കാട്: കൃഷി മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കർഷകർക്കുള്ള സൗജന്യ വൈദ്യുതി സംബന്ധിച്ച പുതിയ സംവിധാനം പുനരാലോചിച്ച ശേഷമേ നടപ്പാക്കൂ എന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

അഞ്ചേക്കറിൽ താഴെയുള്ള കർഷകർക്ക് സൗജന്യമായി വൈദ്യുതി അനുവദിക്കുകയും തുക കൃഷിവകുപ്പ് അടയ്ക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഇതുമാറ്റി കർഷക സമിതികൾ മുഖേന രണ്ടു മാസത്തെ വൈദ്യുതി തുക മുൻകൂറായി നൽകുന്ന സംവിധാനം ഏർപ്പെടുത്താനായിരുന്നു ശ്രമം. കഴിഞ്ഞ ഡിസംബറിൽ ഉത്തരവും പുറത്തിറങ്ങി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.