
പെരുങ്ങോട്ടുകുറിശ്ശി: വിവിധ ചടങ്ങുകളോടെ ക്ഷേത്രങ്ങളിൽ ശിവരാത്രി ഉത്സവം ആഘോഷിച്ചു. രാവിലെ നടന്ന പ്രത്യക്ഷ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പരുത്തിപ്പുള്ളി തൃത്താമര മഹാദേവക്ഷേത്രം, പരുത്തിപ്പുള്ളി തിരുപുരത്ത് മഹാദേവക്ഷേത്രം, ബമ്മണ്ണൂർ കുവിഴിത്രി ശിവക്ഷേത്രം, പുതുക്കോട് ശിവക്ഷേത്രം, അരുവാൻമൂല മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിവിധ ചടങ്ങുകൾ നടന്നു. രാവിലെയും വൈകീട്ടുമായി നടന്ന ചടങ്ങുകളിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. വൈകീട്ട് ക്ഷേത്രങ്ങളിൽ ചുറ്റുവിളക്ക്, ദീപാരാധന, നിറമാല എന്നിവയും ഉണ്ടായിരുന്നു.