
പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം പാലക്കാട് താലൂക്ക് യൂണിയൻ ഭാരവാഹികൾക്കും പ്രതിനിധിസഭാ അംഗങ്ങൾക്കും നൽകിയ സ്വീകരണം യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ.ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ, വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി, ഉണ്ണികൃഷ്ണൻ, ആർ.ബാബു സുരേഷ്, ദാമോദരൻ, മോഹൻദാസ്, പി.സന്തോഷ് കുമാർ, വി.ജയരാജ്, ജെ.ബേബി, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.