kodiyetam

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ ഭരണി വേലാഘോഷത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. വിശേഷാൽ പൂജകൾക്ക് പുറമെ ദിവസേന രാവിലെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി ചുറ്റുവിളക്ക്, കളംപാട്ട്, തോൽപ്പാവകൂത്ത് എന്നിവ ഉണ്ടാകും. കൊടിയേറ്റത്തോടനുബന്ധിച്ച് തായമ്പക, തിരുവാതിരകളി, വിവിധ ദേശങ്ങളിലെ 50 തിറ, പൂതൻ സംഘങ്ങളുടെ വരവ് കാവേറ്റം, മേളം എന്നിവ നടന്നു. ഇന്ന് തായമ്പക, ഓട്ടൻതുള്ളൽ, നാളെ കൂട്ടുവിളക്ക് ദിനത്തിൽ ഇരട്ട തായമ്പക, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. അഞ്ചിന് ചെറിയാറാട്ട് തായമ്പക, ഫ്യൂഷൻ വിത്ത് മേളം, ആറാട്ട് മേളവും അരങ്ങേറും. വലിയ ആറാട്ട് ദിനത്തിൽ വലിയ ആറാട്ട് വേല, ഇരട്ടനാദസ്വരം, തായമ്പക, കാളവേലകളുടെ വരവ്, ആറാട്ട്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും. ഏഴിന് ഭരണിവേല ദിനത്തിൽ വിശേഷാൽ പൂജകൾക്ക് പുറമെ വേലകളുടെ വരവേൽപ്പ് വടക്ക്, തെക്ക്, പടിഞ്ഞാറൻ വേലകളുൾപ്പടെ 15 ദേശങ്ങകളിൽ നിന്നായി 15 ഗജവീരന്മാർ അണിനിരക്കുന്ന പകൽപൂരം നടക്കും. എട്ടിന് ആറാട്ടോടുകൂടി ആഘോഷത്തിന് സമാപനമാകും.