vela

കടമ്പഴിപ്പുറം: പാലത്തറ ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ട് ഭരണിവേല ആഘോഷങ്ങൾക്ക് കൊടിയേറ്റത്തോടെ തുടക്കമായി. വിശേഷാൽ പൂജകൾക്കും കൊടിയേറ്റ ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി പനാവൂർമന നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. ദിവസേന രാവിലെ ഗണപതി ഹോമം, ദാരികവധം പാട്ട്, ചുറ്റുവിളക്ക്, മേളം, കൊമ്പ്, കുഴൽപറ്റ് എന്നിവ നടക്കും. ഇന്ന് മിഴാവിൽ ഇരട്ട തായമ്പക, നാളെ തായമ്പകയും അരങ്ങേറും. അഞ്ചിന് ചെറിയാറാട്ട് ദിനത്തിൽ സംഗീതനാദ വിസ്മയം, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളിപ്പ്, ആറിന് വലിയാറാട്ട് ദിനത്തിൽ ഓട്ടൻതുള്ളൽ, ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, കലശാഭിഷേകം, ശ്രീഭൂതബലി, കാളവേലവരവ് എന്നിവ നടക്കും. ഏഴിന് ഭരണിവേലദിനത്തിൽ വിശേഷാൽ പൂജകൾ, ദേശപ്പാന വരവ്, ദേശകാളവേല വരവ്, കമ്പംകത്തിക്കൽ എന്നിവ ഉണ്ടാകും.