accident

കടമ്പഴിപ്പുറം: വേങ്ങശ്ശേരി റോഡിൽ പുല്ലുണ്ടശ്ശേരി ഭാഗത്ത് വളവിൽ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഐ.ടി ജീവനക്കാരൻ മരിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി ചിറകണ്ടത്തിൽ വീട്ടിൽ സുനിലിന്റെ മകൻ സുജിനാണ് (22) മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജിനെ ഉടൻ നാട്ടുകാർ ചേർന്ന് കടമ്പഴിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സരോജിനി. സഹോദരൻ: സജിൻ.