
വാളയാർ: നബാർഡ് ചുള്ളിമട നീർത്തട സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കാർഷിക പദ്ധതികൾക്ക് തുടക്കമായി. വാധ്യാർചള്ളയിൽ നടന്ന പരിപാടി കേരള ബാങ്ക് കഞ്ചിക്കോട് ബ്രാഞ്ച് മാനേജർ എം.അശോകൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഏരിയ മാനേജർ കെ.എം.അജിത ബാങ്ക് വായ്പകളെ സംബന്ധിച്ച് വിശദീകരിച്ചു. നീർത്തട കമ്മിറ്റി സെക്രട്ടറി വി.ചിദംബരൻ ആമുഖപ്രഭാഷണം നടത്തി. നീർത്തട കമ്മിറ്റി പ്രസിഡന്റ് സി.എം.മണി അദ്ധ്യഷത വഹിച്ചു. വാർഡ് മെമ്പർ കെ.സിദ്ധാർത്ഥൻ, എൻ.ബിജു, സുമിത്ര, സുധ, കവിത, ഗിരീഷ് എന്നിവർ പങ്കെടുത്തു. കോഴിവളർത്തലിനുള്ള പരിശീലനവും വായ്പയും രണ്ട് ഗ്രൂപ്പുകളിലായി പത്തു പേർക്ക് ലഭ്യമാക്കും.