
പാലക്കാട്: കല്ലേക്കാട് പൊടിപ്പാറയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറക്കുളം സ്വദേശി നാസറിന്റെ മകൻ ഷിഫാദാണ് (14) മരിച്ചത്. പൊടിപ്പാറ ബ്ലോക്ക് ഓഫീസിനു സമീപത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഷിഫാദ് ഒഴുക്കിൽ പെടുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.