
പട്ടാമ്പി: കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ.ആർ.എം.യു) ജില്ലാ കമ്മിറ്റി മേലെ പട്ടാമ്പി നക്ഷത്ര റീജൻസിയിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സംഗമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികളാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ.എം.യുവിന്റെ ജില്ലയിലെ പ്രവർത്തകർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.കെ.റാസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ.ടി.പ്രദീപ് ചെർപ്പുളശ്ശേരി, മനോജ് പുലാശ്ശേരി, യു.എ.റഷീദ്, ജിനു ചെർപ്പുളശ്ശേരി, വിഷ്ണു കൂനത്തറ എന്നിവർ പങ്കെടുത്തു.