 
മണ്ണാർക്കാട്: ഫുമ്മ ഫർണീച്ചർ ഫെസ്റ്റിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടക്കുന്ന റോഡ് ഷോയ്ക്ക് മണ്ണാർക്കാട് സ്വീകരണം നൽകി. സംസ്ഥാന ട്രഷറർ ബൈജു രാജേന്ദ്രൻ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. ഫെസ്റ്റ് കൺവീനർ സക്കീർ തച്ചമ്പാറ അദ്ധ്യക്ഷത വഹിച്ചു. അസ്ലം, അലി, കുഞ്ഞിപ്പ, സജി, ജംഷീർ എന്നിവർ പങ്കെടുത്തു.
ജനുവരി രണ്ടിന് പാലക്കാട് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്ത ഫർണീച്ചർ ഫെസ്റ്റ് മേയ് 15ന് അവസാനിക്കും. ബമ്പർ നറുക്കെടുപ്പിൽ മാരുതി ആൾട്ടോ കാർ മുതൽ 500ൽപ്പരം സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ ഫർണീച്ചർ ഷോറൂമുകളിലും സൗജന്യമായി ലഭിക്കുന്ന കൂപ്പണുകൾ ഉപഭോക്താക്കൾ ചോദിച്ചു വാങ്ങണമെന്ന് ഭാരവാഹികൾ അറിയിച്ചു.