camp

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിന്റെ 46-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് അഹല്യ ആയുർവേദ ആശുപത്രിയുടെയും കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്രപരിശോധന തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.മുഹമ്മദലി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.വിനീത, ഹെഡ്മിസ്ട്രസ് എ.രമണി, അഹല്യ ഫൗണ്ടേഷൻ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർമാരായ സുന്ദർ വേലായുധൻ, ശിവപ്രകാശ് നടരാജൻ, പി.ശ്യാമപ്രസാദ്, ഹമീദ് കൊമ്പത്ത്, കെ.എം.മുസ്തഫ, കെ.മൊയ്തുട്ടി പ്രസംഗിച്ചു.