
മണ്ണാർക്കാട്: മണ്ണാർക്കാട് പൂരാഘോഷത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റിയും ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസയേഷൻ മണ്ണാർക്കാട് മേഖലയും തേഡ് ഐ ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ അശ്വതി നാരായണൻ അനുസ്മരണ ഫോട്ടോ പ്രദർശനം മിഴി 2022ന്റെ പോസ്റ്റർ പ്രദർശനം നടത്തി. പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദൻ, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ ചേർന്ന് നിർവഹിച്ചു. എ.കെ.പി.എ മേഖലാ പ്രസിഡന്റ് റഹീം തെങ്കര അദ്ധ്യക്ഷത വഹിച്ചു. പി.ശങ്കര നാരായണൻ, എസ്.സുദർശൻ, രാകേഷ്, വിസ്മയ, ബാലു, ശില്പ ബെന്നി, ദീപു ദിച്ചു, ജെ.പി.ജയപ്രകാശ്, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.