snps

എലപ്പുള്ളി: ശ്രീനാരായണ പബ്ലിക് സ്‌കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കൺവീനർ ഡോ. എൻ.ശുദ്ധോദനൻ, വൈസ് പ്രസിഡന്റ് വി.ഭവദാസ്, ട്രഷറർ എ.കെ.വാസുദേവൻ, സ്‌കൂൾ പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, പി.ടി.എ പ്രസിഡന്റ് നാരായണൻ, ഡയറക്ടർമാരായ രവി എലപ്പുള്ളി, കെ.ആർ.സുരേഷ് കുമാർ, സദാശിവൻ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കലാ, സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാലയത്തിലെ ഇ-മാഗസിൻ പ്രകാശനം ചെയ്തു.