anumodanam

നെന്മാറ: നെന്മാറ ബദ്ലഹേം സ്‌കേറ്റിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ സംസ്ഥാന ദേശീയ താരങ്ങളെ അനുമോദിച്ചു. ഗോവയിൽ നടന്ന അഞ്ചാമത് റോളർ സ്‌കേറ്റിംഗ് നെറ്റ് ബാൾ ദേശീയ ചാമ്പ്യൻഷിപ്പ് കേരള ടീമിനെ പ്രതിനിധികരിച്ച കരിമ്പാറ ചെട്ടുകുളമ്പ് സ്വദേശിനി വി.അമേയയെ നെന്മാറ സർക്കിൾ ഇൻസ്‌പെക്ടർ എ.ദീപകുമാർ അനുമോച്ചു. സംസ്ഥാനതലങ്ങളിൽ മത്സരിച്ച സ്‌കേറ്റിംഗ് താരങ്ങളെയും പരിശീലകരായ വിനീഷ്‌ കരിമ്പാറ, ബിബിൻ ബെന്നി, സ്‌കേറ്റിംഗ് പരിശീലനം ചെയ്യുന്നതിനു സൗകര്യം ഒരുക്കിയ ബദ്‌ലേഹേം സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായ ബിജു ഉദുപ്പ്, ബാബു പോൾ എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ അനുമോദിച്ചു. ചടങ്ങിൽ കെ.രാജൻ, കെ.എച്ച്.ഹനീഫ എന്നിവർ പങ്കെടുത്തു.