
അലനല്ലൂർ: നിയമത്തെ അറിയുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക, നിരീക്ഷണ പാടവം, നേതൃത്വ ഗുണം എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും വടശ്ശേരിപ്പുറം ഗവ. ഹൈസ്‌കൂളിലെയും രണ്ടാം ബാച്ചിലെ 44 കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് അലനല്ലൂർ ഹൈസ്‌കൂൾ മൈതാനിയിൽ നടന്നു. എൻ.ഷംസുദ്ധീൻ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത് ലത അദ്ധ്യക്ഷത വഹിച്ചു. നാട്ടുകൽ സി.ഐ.സിജോ വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി നോഡൽ ഓഫീസർ പി.സതീന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഡ്രില്ലിംഗ് ഇസ്ട്രക്ടർമാരായ ബാബുരാജ്.എസ്, ശ്യം കുമാർ, സുഭദ്ര, സലോചന, കമ്മ്യൂണിറ്റി ഓഫീസർമാരായ പി.സൈതാലി, എൽ.ജയദേവി, ബിന്ദു എന്നിവരും പങ്കെടുത്തു.